Skip to main content

ദേശീയ വായനോത്സവം: ജില്ലാതല പരിപാടികൾക്ക് തുടക്കം

ഇരുപത്തിയഞ്ചാമത് പി എന്‍ പണിക്കര്‍ അനുസ്മരണ ദേശീയ വായനോത്സവത്തിന്റെ ഭാഗമായുള്ള പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല പരിപാടി  രാമചന്ദ്രൻ കടന്നപ്പള്ളി  എം എൽ എ ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരിക കേരളത്തിന് ദിശാബോധം നൽകിയ മഹാനാണ് പി എൻ പണിക്കരെന്ന് അദ്ദേഹം  പറഞ്ഞു.
ഫൗണ്ടേഷൻ സെക്രട്ടറി കാരയിൽ  സുകുമാരൻ അധ്യക്ഷനായി. ജില്ലാ  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡി മനോജ് കുമാർ വായനാദിന സന്ദേശം നൽകി. ആർ പ്രഭാകരൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, പി കെ പ്രേമരാജൻ, പ്രൊഫ. സുരേന്ദ്രനാഥ്‌ , സരളാ രാഘവൻ, കെ എച്ച് ജോൺ, സി വി രാജഗോപാലൻ എന്നിവർ സംസാരിച്ചു

date