Post Category
അന്താരാഷ്ട്ര യോഗ ദിനത്തിൽ ഹെഡ് പോസ്റ്റ് ഓഫീസുകളിൽ സ്പെഷ്യൽ ക്യാൻസലേഷൻ സൗകര്യം
ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കണ്ണൂർ പോസ്റ്റൽ ഡിവിഷനിലെ കണ്ണൂർ, തളിപ്പറമ്പ പോസ്റ്റ് ഓഫീസുകളിൽ സ്പെഷ്യൽ ക്യാൻസലേഷൻ സൗകര്യം ഉണ്ടായിരിക്കും. യോഗ ദിനത്തിൽ പോസ്റ്റ് ചെയ്യുന്ന കത്തുകളിലെ തപാൽ സ്റ്റാമ്പുകളിൽ മുദ്ര പതിപ്പിക്കുന്നത് അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന പ്രത്യേക മുദ്രകൾ ഉപയോഗിച്ച് കൊണ്ടായിരിക്കും എന്നതാണ് ഇതിൻ്റെ സവിശേഷത. ഇത്തരം സ്പെഷ്യൽ ക്യാൻസലേഷന് വളരെയധികം ഫിലാറ്റലിക് മൂല്യം ഉണ്ട്.
കണ്ണൂർ, തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസുകളിൽ ഒരുക്കിയ സ്പെഷ്യൽ ക്യാൻസലേഷൻ സൗകര്യം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു
date
- Log in to post comments