Skip to main content

ഫോട്ടോഗ്രാഫി ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ വാര്‍ത്ത വിതരണത്തിന്റെ ഭാഗമായി വകുപ്പ് ഡയറക്ടറുടെ അന്തിമ അനുമതിക്ക് വിധേയമായി 2017-18 സാമ്പത്തിക വര്‍ഷത്തേക്ക് ഫോട്ടോഗ്രാഫി ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ നിരക്കില്‍ കവിയാത്ത മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. മേഖല ഓഫീസിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം ഔദ്യോഗിക പരിപാടികള്‍ക്ക് ഫോട്ടോ കവറേജ് നടത്തി മാധ്യമങ്ങള്‍ക്ക് ഇ-മെയില്‍ വഴി ചിത്രം ക്യാപ്ഷന്‍ സഹിതം അയക്കുന്നതിനുള്ള തുക എത്രയാണെന്ന് ക്വട്ടേഷനുകളില്‍ വ്യക്തമായി രേഖപ്പെടുത്തണം. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്ന വ്യക്തിക്ക്/ സ്ഥാപനത്തിന് വകുപ്പ് ഡയറക്ടറുടെ അന്തിമ അനുമതിക്ക് വിധേയമായി ഫോട്ടോ കവറേജിനുള്ള കരാര്‍ ഉറപ്പിച്ചു നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇതു സംബന്ധിച്ച് ഓഫീസ്/വകുപ്പ് മേധാവിയുമായി കരാര്‍ ഒപ്പ് വയ്ക്കേണ്ടതാണ്. 

 

മുദ്ര വച്ച ക്വട്ടേഷനുകള്‍ കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ 2017 നവംബര്‍ 20 പകല്‍ 11 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം. അന്നേ ദിവസം പകല്‍ 12 മണിക്ക് ക്വട്ടേഷന്‍ സമര്‍പ്പിച്ചവരുടെ സാന്നിദ്ധ്യത്തില്‍ തുറന്നു പരിശോധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്ന് അറിയാവുന്നതാണ്. ഫോണ്‍-0484-2422379.

date