Skip to main content

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ അപേക്ഷ ക്ഷണിച്ചു

 

അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ കീഴിലുള്ള വെങ്ങാന്നൂര്‍ ചാവടിനട പ്രീമെട്രിക്ക് ഗേള്‍സ് ഹോസ്റ്റലില്‍ കരാറടിസ്ഥാനത്തില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി.എഡും ബിരുദവും. പ്രവൃത്തി സമയം വൈകിട്ട് നാലുമണി മുതല്‍ രാവിലെ എട്ടുമണി വരെ. 2019 മാര്‍ച്ച് 31 വരെയാണ് കരാര്‍ നിയമനം.  താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 27 ന് വൈകിട്ട് അഞ്ചിനകം ബയോഡേറ്റയും ബന്ധപ്പെട്ട സര്‍ച്ചിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. 
(പി.ആര്‍.പി 1692/2018)

date