Skip to main content

പയ്യന്നൂര്‍ നിയോജകമണ്ഡലം സ്മാര്‍ട്ടാകുന്നു.

പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ 96 ബൂത്തുകളില്‍ ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ബൂത്ത് തല ഉദ്യോഗസ്ഥര്‍ വിവരശേഖരണം നടത്തുന്നു. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്റെ ഉപയോഗം സംബന്ധിച്ച പരിശീലനം ഇതിനകം പൂര്‍ത്തിയായി.  ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തില്‍ 5 നിയോജകമണ്ഡലങ്ങളിലാണ് ഇപ്രകാരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്  ബി.എല്‍.ഒ മാര്‍ വിവരശേഖരണം നടത്തുന്നത്. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ നിയോജകമണ്ഡലമാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
പി എന്‍ സി/4341/2017
 

date