മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു: പ്രതിഭാസംഗമം ഇന്ന്(ജനുവരി 7)
2020-21 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സ്‌കൂളുകളെയും അനുമോദിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിഭാസംഗമം സംഘടിപ്പിക്കുന്നു. ഇന്ന് (ജനുവരി 7) രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ നടക്കുന്ന പ്രതിഭാസംഗമവും അവാര്‍ഡ് വിതരണവും മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍/എയ്ഡഡ്, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ 7650 വിദ്യാര്‍ത്ഥികളെയും നൂറുമേനി വിജയം നേടിയ 76 സ്‌കൂളുകളെയും പ്ലസ് ടുവിന് ഫുള്‍മാര്‍ക്ക് വാങ്ങിയ കുട്ടികളെയുമാണ് അനുമോദിക്കുന്നതും പുരസ്‌കാരം നല്‍കുന്നതും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി.സുരേഷ് കുമാര്‍, എം.എല്‍.എ മാരായ ഡി.കെ മുരളി, വി.കെ പ്രശാന്ത്, ജി.സ്റ്റീഫന്‍, ഐ.ബി സതീഷ്, ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments