Skip to main content

വാഴവിളക്കുഴി കുളത്തിന് പുതുജീവന്‍

 

ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ വെള്ളറട ഗ്രാമപഞ്ചായത്തിലെ വേങ്കോട് വാര്‍ഡിലെ വാഴവിളക്കുഴി കുളത്തിന് പുതുജീവന്‍. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുളം നവീകരിച്ചത്.  494 തൊഴില്‍ ദിനം ഉപയോഗപ്പെടുത്തിയാണ് പകുതിയോളം കാടുകയറി  പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ചവറുകൂനയായി  മാറിയ വാഴവിളക്കുഴി കുളം നവീകരിച്ചത്. പ്രദേശത്തെ പ്രധാന ജലസ്രോതസാണ്.  മൂന്നു ലക്ഷം രൂപയാണ് നവീകരണ പദ്ധതി്ക്കായി വകയിരുത്തിയത്. 34 അടി നീളവും 28 അടി വീതിയുമുള്ള കുളത്തിന്റെ ബണ്ടുകള്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തിയിട്ടുണ്ട്.

പെരുങ്കടവിള ബ്ലോക്കില്‍ കഴിഞ്ഞ വര്‍ഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ  രണ്ടു കുളങ്ങള്‍ പുതുതായി നിര്‍മിക്കുകയും 145 കുളങ്ങള്‍ നവീകരിക്കുകയും ചെയ്തിരുന്നു. ഇതില്‍ പതിനാലെണ്ണം കയര്‍ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തിയിട്ടുണ്ട്.  കൃഷിയിടങ്ങളില്‍ 113 കുളം നിര്‍മിക്കുകയും 18 എണ്ണം നവീകരിക്കുകയും ചെയ്തു.

 

 

date