മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിച്ചു. ക്യാമ്പുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം മുട്ടത്തുകോണം ജനതാവായനശാലയില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത് നിര്‍വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ രാധാമണി സുധാകരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജെയിംസ് കെ.സാം , വാര്‍ഡംഗം അനു, മെഡിക്കല്‍ ഓഫീസര്‍ പ്രീതി ഏലിയാമ്മ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാളെ (നാലിന്) പ്രക്കാനം സന്തോഷ് ക്ലബ്ബില്‍ രണ്ട്,മൂന്ന് വാര്‍ഡുകളിലുള്ളവര്‍ക്കും, അഞ്ചിന് നാലാം വാര്‍ഡിലുള്ളവര്‍ക്ക് മുട്ടുകടുക്ക സാംസ്കാരിക നിലയത്തിലും , അഞ്ച്,ആറ് വാര്‍ഡുകളിലുള്ളവര്‍ക്കായി ഈ മാസം ആറിന് കോടന്മുറി അങ്കണവാടിയിലും മെഡിക്കല്‍ ക്യാമ്പ് നടക്കും. ഒന്‍പതാം വാര്‍ഡിലെ മെഡിക്കല്‍ ക്യാമ്പ് പതിനൊന്നിന് മാത്തൂര്‍ ജി.യു.പി.എസിലും , പതിനാലാം വാര്‍ഡിലേത് 13ന് നല്ലാനിക്കുന്ന് അങ്കണവാടിയിലും നടക്കും.
- Log in to post comments