Skip to main content

റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് പുണ്യം പൂങ്കാവനത്തില്‍ പങ്കാളിയായി 

ശബരിമല സന്നിധാനം ശുചീകരിക്കുന്നതിനുള്ള പുണ്യം പൂങ്കാവനം പ്രവര്‍ത്തനത്തില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്(ആര്‍എഎഫ്) സേനാംഗങ്ങള്‍ പങ്കാളികളായി. സന്നിധാനത്ത് സേവനം അനുഷ്ഠിക്കുന്ന 105-ാം ബറ്റാലിയന്‍ അംഗങ്ങളാണ് ഡെപ്യുട്ടി കമാന്‍ഡന്റ് ജി. ദിനേശ്, അസിസ്റ്റന്റ് കമാന്‍ഡന്റ് ഇളങ്കോവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. അറുപത് ആര്‍എഎഫ് അംഗങ്ങള്‍ ശുചീകരണത്തില്‍ പങ്കെടുത്തു. പതിനെട്ടാം പടിക്കു താഴെയുള്ള സ്ഥലം, അരവണ കൗണ്ടര്‍, സന്നിധാനം, വലിയ നടപ്പന്തല്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കി. 

date