Skip to main content

സ്വയംതൊഴില്‍; സാമ്പത്തികസഹായത്തിന്  അപേക്ഷിക്കാം

 

തീവ്ര ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന മകനെ / മകളെ സംരക്ഷിക്കുന്ന ബി.പി.എല്‍ കുടുംബങ്ങളിലെ മാതാവിന്/സ്ത്രീ ആയ രക്ഷകര്‍ത്താവിന് സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് ഒറ്റത്തവണ ധനസഹായമായി 35,000 രൂപ നല്‍കുന്ന സ്വാശ്രയ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  70 ശതമാനത്തിലധികം വൈകല്യമുള്ള മക്കളുടെ വിധവകള്‍/ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീകള്‍, നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ജീവിച്ചിരിന്നിട്ടും വിവാഹബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവില്‍ നിന്നും സഹായം ലഭിക്കാത്ത സ്ത്രീകള്‍, അവിവാഹിതരായ അമ്മമാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന മാതാവിന് / സ്ത്രീ ആയ രക്ഷാകര്‍ത്താവിന് ജില്ലാ സാമൂഹികനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.  അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കുമായി www.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് ജില്ലാ സാമൂഹികനീതി ഓഫീസര്‍ അറിയിച്ചു.  
(പി.ആര്‍.പി 1790/2018)

date