Post Category
ജില്ലാ സൈനികക്ഷേമ ബോര്‍ഡ് യോഗം ചേര്‍ന്നു
വിമുക്ത ഭടന്മാര്ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കും ധനസഹായവും തയ്യല്‍മെഷീനും വിതരണം ചെയ്യാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സൈനിക ക്ഷേമ ബോര്ഡ്് യോഗം തീരുമാനിച്ചു. ജില്ലയില്‍ 84 ഉം സംസ്ഥാനതലത്തില്‍ 28 ഉം അപേക്ഷകരെ സഹായം നല്‍കാനായി തെരഞ്ഞെടുത്തു. അടിയന്തര സഹായമായി നാലു വിമുക്തഭടന്മാര്ക്ക് 2000 രൂപ വീതം നേരത്തെ നല്‍കിയതായി ജില്ലാ സൈനികക്ഷേമ ഓഫീസര്‍ യോഗത്തെ അറിയിച്ചു.
11 പേര്‍ക്ക് തയ്യല്‍മെഷീനും, ഒരാള്‍ക്ക് എംബ്രോയിഡറി മെഷീനും നല്‍കാനും യോഗത്തില്‍ തീരുമാനമായി. എ.ഡി.എം വി.ആര്. വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് റിപ്പോര്‍ട്ടിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ സച്ചിന്‍കുമാര്‍, ജില്ലാ പോലീസ് ഓഫീസ് പ്രതിനിധി കെ. കണ്ണന്, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ കെ. ലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്.പി 1801/2018)
date
- Log in to post comments