Skip to main content

കുട്ടികളുടെ കലാപരിപാടികള്‍ നാളെ     

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറും. നാളെ (നവംബര്‍ 18) രാവിലെ 10 മണിക്ക് താവക്കര സ്‌കൂളിന് എതിര്‍വശത്തുള്ള പോലിസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഡി.ഇ.ഐ.സിയില്‍ തുടര്‍ചികില്‍സയ്ക്ക് വരുന്ന കുട്ടികളാണ് പരിപാടിയില്‍ പങ്കെടുക്കുക. 

 

date