Skip to main content

അധ്യാപക നിയമനം     

തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുളള അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  അസി.പ്രൊഫസര്‍-മാത്ത്മാറ്റിക്‌സ് തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും യു ജി സി/സെറ്റ് യോഗ്യതയുളളവര്‍ക്കും ബയോമെഡിക്കല്‍ ലക്ചറര്‍ തസ്തികയിലേക്ക് ബയോമെഡിക്കല്‍ വിഭാഗത്തില്‍ ഒന്നാം ക്ലാസ് എഞ്ചിനീയറിംഗ് ബിരുദ യോഗ്യതയുളളവര്‍ക്കും 24 ന് രാവിലെ 10 മണിക്ക് പോളിടെക്‌നിക്കില്‍ നടക്കുന്ന എഴുത്തുപരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കാം.   താല്‍പര്യമുളളവര്‍ വിശദമായ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം രാവിലെ 9.30 ന് മുമ്പ്  പോളിടെക്‌നിക്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 0467 2211400. 
പി എന്‍ സി/4332/2017

date