Skip to main content
നവീകരിച്ച ചേർപ്പ്  സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനോദ്ഘാടനം ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ അനിൽ നിർവഹിക്കുന്നു

റേഷൻകടകൾ എ ടി എം കൗണ്ടർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോടെ നവീകരിക്കും: മന്ത്രി ജി ആർ അനിൽ 

 

സംസ്ഥാനത്തെ റേഷൻകടകൾ എ ടി എം കൗണ്ടർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോട് കൂടി നവീകരിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി ആർ അനിൽ. നവീകരിച്ച ചേർപ്പ് സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

ഏറ്റവും ഗുണമേൻമയുള്ള ഭക്ഷ്യ സാധനങ്ങളാണ് സപ്ലൈക്കോ ഔട്ട്ലെറ്റുകളിലൂടെ വിൽപന നടത്തുന്നത്. 13 ഇനം സബ്സിഡി സാധനങ്ങൾ വില വർധിപ്പിക്കാതെയാണ് ദീർഘകാലമായി സപ്ലൈക്കോ വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒട്ടാകെ തെരുവിൽ കഴിയുന്നവർക്ക് ഉൾപ്പെടെ ഒരു ലക്ഷത്തോളം റേഷൻ കാർഡുകൾ ഉടൻ തന്നെ താലൂക്ക് സപ്ലൈ ഓഫീസുകൾ വഴി വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിചേർത്തു. 

സി സി മുകുന്ദൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ,  സപ്ലൈക്കോ എം.ഡി സഞ്ജീബ് കുമാർ 
പട് ജോഷി, പാലക്കാട് അസി.മേഖലാ മാനേജർ എ കെ സതീഷ്കുമാർ, ചാഴൂർ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ഇന്ദുലാൽ, ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ, ഡിപ്പോ മാനേജർ ആശ ജെ എന്നിവർ  പങ്കെടുത്തു.

date