Skip to main content

100 ല്‍ പരം ഒഴിവുകളിലേക്ക് അഭിമുഖം ഇന്ന്     

ജില്ലാ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചില്‍ പ്രവൃത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍  പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഇംഗ്ലീഷ് ടീച്ചര്‍, സോഷ്യല്‍ ടീച്ചര്‍ (ബിരുദം ,ബി എഡ് ), കെ ജി ടീച്ചര്‍ (ടി ടി സി ), ടാലി ഫാക്കല്‍റ്റി (ബി കോം ),സി ആര്‍  എം (ബി ബി എം /ബി കോം/ബി എ -സ്ത്രീ), ബിസിനസ് എക്‌സിക്യൂട്ടീവ് (ബി ബി എം /ബി കോം/ബി ബി എ - പുരുഷന്‍),  റിസീവിങ് ഓഫീസര്‍ (ബിരുദം), ഫ്‌ളോര്‍ മാനേജര്‍ (എം ബി എ ), സൂപ്പര്‍വൈസര്‍ (ബിരുദം), അക്കൗണ്ടന്റ് (ബി കോം സ്ത്രീ ),  സ്റ്റോര്‍ മാനേജര്‍ (എം ബി എ), സി ആര്‍ ഇ, സെയില്‍സ് ഗേള്‍, സെയില്‍സ് ബോയ് (പ്ലസ് ടു), മാര്‍ക്കറ്റിംഗ് മാനേജര്‍ (എം ബി എ - പുരുഷന്‍) എന്നീ തസ്തികകളിലേക്ക് ഇന്ന് (നവംബര്‍ 18) രാവിലെ 10.30 മുതല്‍ 1.00 മണി വരെ കൂടിക്കാഴ്ച  നടത്തും. യോഗ്യരായ 35 വയസ്സില്‍ കുറവ് പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497 2707610 , 8156955083.
പി എന്‍ സി/4338/2017

date