Skip to main content
പൊറത്തിശ്ശേരി വില്ലേജ് ഓഫീസ് ഉദ്ഘാടന  സംഘാടക സമിതി രൂപീകരണ യോഗത്തിൽ- മന്ത്രി  ആർ. ബിന്ദു

ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മെയ് 14 ന്

 

ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മെയ് 14 ന്. 
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.  സ്മാർട്ട് വില്ലേജ് ഓഫീസുകൾ വഴി ഏറ്റവും ജനസൗഹൃദപരമായ സേവനങ്ങൾ നടപ്പിലാക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.  

വില്ലേജ് ഓഫീസുകൾ വിവിധ ആവശ്യങ്ങൾക്കായി സാധാരണക്കാർ ആശ്രയിക്കുന്ന സ്ഥാപനങ്ങളാണെന്നും അവ ആധുനികവും കാര്യക്ഷമവുമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മന്ത്രി  ചെയർമാനായുള്ള സംഘാടക സമിതി  രൂപീകരിച്ചു. ടി എൻ പ്രതാപൻ എം പി രക്ഷാധികാരിയും ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സോണിയാ ഗിരി വൈസ് ചെയർമാനും ആയിട്ടാണ് സംഘാടക സമിതി രൂപീകരിച്ചത്. റവന്യൂ ഡിവിഷണൽ ഓഫീസർ എം  എച്ച്  ഹരീഷ്  കൺവീനറായ സമിതിയിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലൻ, കൗൺസിലർ രാജി കൃഷ്ണകുമാർ എന്നിവരാണ് ജോയിന്റ് കൺവീനർമാർ. വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്നുമുള്ള കമ്മിറ്റി അംഗങ്ങൾ, കോർഡിനേറ്റർമാർ എന്നിവരടങ്ങുന്നതാണ്‌ സംഘാടക സമിതി.

date