Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു

സംസ്ഥാന മന്ത്രിസഭാ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം മേയ് ദിനത്തില്‍
പത്തനംതിട്ട ഗാന്ധി സ്‌ക്വയറില്‍ നിന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട പ്രസ് ക്ലബിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും തൊഴിലാളികളുടെയും സഹകരണത്തോടെ ജില്ലാ സ്റ്റേഡിയത്തിലേക്ക് കൂട്ടനടത്തം സംഘടിപ്പിച്ചു. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ കൂട്ടനടത്തം ഫ്‌ളാഗ് ഓഫ് ചെയ്തു.

 

ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന  പൊതുസമ്മേളനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍  ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

 

ജില്ലാ സ്റ്റേഡിയത്തില്‍ തൊഴിലാളികള്‍ക്കായി 100 മീറ്റര്‍, 400 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട് മത്സരങ്ങള്‍ സംഘടിപ്പിച്ചു. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹന്‍, സുമേഷ് ഐശ്വര്യ(ജനതാദള്‍), സി ഐ ടി യു ജില്ലാ കമ്മറ്റി അംഗം സക്കീര്‍ അലങ്കാര്‍, അത്ലറ്റിക് കോച്ച് റോസമ്മ, വോളിബോള്‍ കോച്ച് തങ്കച്ചന്‍ പി ജോസഫ്, നെറ്റ്‌ബോള്‍ കോച്ച് ഗോഡ്സണ്‍ ബാബു, സോഫ്റ്റ് ബോള്‍ കോച്ച് കുഞ്ഞുമോന്‍, കോച്ച് അഖില, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഗീതു വരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മത്സര ഫലങ്ങള്‍

100 മീറ്റര്‍ ഓട്ടം(പുരുഷ വിഭാഗം)
ഒന്നാം സ്ഥാനം - ബെന്നി
രണ്ടാം സ്ഥാനം - സജി
മൂന്നാം സ്ഥാനം - അജിത്ത് കുമാര്‍

100 മീറ്റര്‍ ഓട്ടം(വനിത വിഭാഗം)
ഒന്നാം സ്ഥാനം - അനില അനില്‍
രണ്ടാം സ്ഥാനം - ടി കെ രാധാമണി

200 മീറ്റര്‍ ഓട്ടം(പുരുഷ വിഭാഗം)
ഒന്നാം സ്ഥാനം - ശ്യാം ലാല്‍
രണ്ടാം സ്ഥാനം-ബെന്നി
മൂന്നാം സ്ഥാനം - സുരേഷ് കുമാര്‍

200 മീറ്റര്‍ ഓട്ടം(വനിത വിഭാഗം)
ഒന്നാം സ്ഥാനം - എസ്. വത്സമ്മ
രണ്ടാം സ്ഥാനം-ടി കെ രാധാമണി

ഷോര്‍ട്ട് പുട്ട് ( പുരുഷ വിഭാഗം)
ഒന്നാം സ്ഥാനം - മധു
രണ്ടാം സ്ഥാനം- ശ്യാം
മൂന്നാം സ്ഥാനം - ബെന്നി

ഷോര്‍ട്ട് പുട്ട് ( വനിത വിഭാഗം)
ഒന്നാം സ്ഥാനം - റെനി
രണ്ടാം സ്ഥാനം- സ്മിത

date