Skip to main content

പരിശീലക പാനലില്‍ അവസരം

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുമായി സഹകരിച്ച്  പ്രവര്‍ത്തിക്കാന്‍  ജില്ലയില്‍ പരിശീലകരുടെ പാനല്‍ തയാറാക്കുന്നു. ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലുമുള്ള പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബിരുദവും രണ്ട് വര്‍ഷത്തെ കുട്ടികളുടെ മേഖലയിലോ പരിശീലന മേഖലയിലുമുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ മെയ് 20 നകം സമര്‍പ്പിക്കണം. അപേക്ഷ അയക്കേണ്ട വിലാസം- ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മൂന്നാം നില മിനി സിവില്‍ സ്റ്റേഷന്‍ കച്ചേരിപ്പടി, മഞ്ചേരി. പിന്‍കോഡ് -676121. ഫോണ്‍ : 9020290276, 7356468548.
 

date