Post Category
കഴക്കൂട്ടം വനിതാ ഐ.ടി.ഐ.യില്‍ കൗണ്‍സിലിംഗ്
കഴക്കൂട്ടം ഗവണ്‍മെന്റ് വനിതാ ഐ.ടി.ഐ യില്‍ ഒന്നാംഘട്ട കൗണ്‍സിലിംഗ് ജൂലൈ 11 ന് ആരംഭിക്കും. എന്‍.സി.വി.റ്റി. മെട്രിക് ട്രേഡുകള്‍ ഈ മാസം 11 നും, എന്‍.സി.വി.ടി നോണ്‍ മെട്രിക്, എസ്.സി.വി.ടി. മെട്രിക് ട്രേഡുകള്‍ 13 നും നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. രാവിലെ എട്ടു മുതല്‍ പത്തുവരെയാണ് രജിസ്‌ട്രേഷന്‍. അര്‍ഹരായവരുടെ പേരുവിവരങ്ങള്‍ ഐ.ടി.ഐ. നോട്ടീസ് ബോര്‍ഡിലും, www.womenitikazhakkuttom.kerala.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
(പി.ആര്‍.പി 1812/2018)
date
- Log in to post comments