Post Category
കരുംകുളം ഗ്രാമപഞ്ചായത്തിന്റെ പുതിയ മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്യും
കരുംകുളം ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരം ഇന്ന് (ജൂലൈ 10) ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി കെ.ടി. ജലീലാണ് ഉദ്ഘാടനം ചെയ്യുന്നത്. പഞ്ചായത്ത് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം, പാലൂട്ടുന്ന അമ്മമാര്‍ക്കായി പ്രതേ്യക സംവിധാനം ഉള്‍പ്പെടെ പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. എം.വിന്‍സന്റ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു, ജില്ലാ പഞ്ചായത്തംഗം ഡി. സുജാത, കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹെസ്റ്റിന്‍ ഗ്രൈസന്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കന്മാര്‍ തുടങ്ങിയവരും പങ്കെടുക്കും.
(പി.ആര്‍.പി 1813/2018)
date
- Log in to post comments