Skip to main content

കണ്ണൂര്‍ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം അംഗത്തിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ തസ്തികയിലേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവരും 35 വയസോ അതിനുമുകളിലോ പ്രായമുള്ളവരും, ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരും കഴിവും ആര്‍ജവമുള്ളവരുമായിരിക്കണം.  നിയമന കാലാവധി അഞ്ചുവര്‍ഷം വരെയോ 65 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്.  അപേക്ഷാഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in . എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.  
അപേക്ഷകര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം, നിശ്ചിത അപേക്ഷാഫോറത്തില്‍ ജൂലൈ 20 ന് മുന്‍പ് ജില്ലാ കളക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  ജില്ലാ കളക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കി സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്.  അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി അക്ഷേകര്‍ക്ക് യാത്രാബത്തയോ മറ്റു ചെലവുക
ളോ അനുവദിക്കുന്നതല്ല. 
(പി.ആര്‍.പി 1814/2018)

date