Post Category
സംരംഭക ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു
വ്യവസായ വാണിജ്യ വകുപ്പ് അതിയന്നൂര്‍ ബ്ലോക്കില്‍ സംരംഭകര്‍ക്കായി ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു.
സംരംഭകര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളെ പറ്റിയും, വിവിധ സ്‌കീമുകള്‍, വ്യവസായ സോഫ്റ്റ്‌വെയറുകള്‍, സംരംഭങ്ങളുടെ ലൈസന്‍സ് എന്നിവയെപ്പറ്റിയും ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ക്ലാസെടുത്തു. അറുപതിലേറെ സംരംഭകര്‍ ശില്പശാലയില്‍ പങ്കെടുത്തു.
(പി.ആര്‍.പി 1815/2018)
date
- Log in to post comments