Skip to main content

കേരള ചരിത്ര ക്വിസ്: മലബാര്‍ മേഖലാ തലത്തില്‍  പെരളശ്ശേരി ജി.എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം

സംസ്ഥാന പുരാരേഖാ വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കേരള ചരിത്ര സമസ്യ സംസ്ഥാനതല ക്വിസ് മത്സരത്തിന്റെ മലബാര്‍ മേഖലാതല മത്സരത്തില്‍ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ പെരളശ്ശേരി എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ് ടീം ഒന്നാം സ്ഥാനം നേടി. അഭിനവ് മനോജ്, സാഞ്ചിത്ത് കെ.ടി എന്നിവരാണ് പെരളശ്ശേരി എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസിനെ പ്രതിനിധീകരിച്ചത്. വടകര വിദ്യാഭ്യാസ ജില്ലയിലെ മേമുണ്ട എച്ച്.എസ്.എസിലെ ചാരുദത്ത് ജെ.ജെ, ഷംന ബി.എസ് എന്നിവര്‍ രണ്ടാം സ്ഥാനവും വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് എസ്.ഒ.എച്ച്.എസ്.എസിലെ അമല്‍ ഹാസിന്‍ എന്‍, തൗഫീഖ് അഹമ്മദ് വി.പി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. 
വിജയികള്‍ക്ക് തുറമുഖ, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ട്രോഫികളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് മുഖ്യാതിഥിയായി. കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇ. ബീന, സംസ്ഥാന പുരാരേഖ വകുപ്പ് ഡയറക്ടര്‍ പി. ബിജു, പുരാവസ്തു ഡയറക്ടര്‍ ജെ. രജികുമാര്‍, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ കെ. ഗംഗാധരന്‍, കോഴിക്കോട് റീജ്യനല്‍ ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ ജി.ബി ഷാജിമോന്‍, മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു. ബാബു ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. വിജയികള്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും.
(പടമുണ്ട്)
പി എന്‍ സി/4364/2017

date