Skip to main content

പൊലീസ് കോണ്‍സ്റ്റബ്ള്‍മാരുടെ പാസിങ് ഔട്ട് പരേഡ് ഇന്ന്    മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിക്കും

 

    കെ.എ.പി. ഒന്ന്, രണ്ട് ബറ്റാലിയന്‍ പൊലീസ് കോണ്‍സ്റ്റബ്ള്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും. ഇന്ന് (നവംബര്‍ 18) രാവിലെ എട്ടിന് മുട്ടിക്കുളങ്ങരയില്‍ കെ.എ.പി രണ്ടാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടിലാണ് പാസിങ് ഔട്ട് നടക്കുക. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ, ഡി.ഐ.ജി (ആംഡ് പൊലീസ് ബറ്റാലിയന്‍) കെ.ഷെഫീന്‍ അഹമ്മദ്, എ.ഡി.ജി.പി( ആംഡ് പൊലീസ് ബറ്റാലിയന്‍) സുധേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പി.വി വില്‍സനാണ് കെ.എ.പി ഒന്നാം ബറ്റാലിയന്‍ കമാന്‍ഡന്‍റ്. പി.എസ് ഗോപിനാഥാണ് രണ്ടാം ബറ്റാലിയന്‍ കമാന്‍ഡന്‍റ്. 

date