കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍; അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യവികസനത്തിനും മാനവശേഷി വികസനത്തിനുമായുള്ള സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍മാരെ നിയമിക്കുന്നതിനായി ജൂലൈ ഏഴിന് നടത്തിയ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ഥികള്‍ ഈ മാസം 13 ന് രാവിലെ 11 മണിക്ക് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അസല്‍ രേഖകളുമായി ഹാജരാകണമെന്ന് ഫിഷറീസ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഏതെങ്കിലും അംഗീകൃത സര്‍വകലാശാല ബിരുദമുള്ള 22 നും 45 നും മധ്യേ പ്രായമുള്ള, മത്സ്യഗ്രാമങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. എം.എസ്. ഓഫീസ്, കെ.ജി.ടി.ഇ വേര്‍ഡ് പ്രോസസിംഗ് (ഇംഗ്ലീഷ്, മലയാളം), പി.ജി.ഡി.സി.എ എന്നിവ അധിക യോഗ്യതയായി പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2450773, 9496007026.
(പി.ആര്‍.പി 1822/2018)
- Log in to post comments