Skip to main content
പുന്നയൂർക്കുളത്തെ ഹൈടെക് അങ്കണവാടി കെട്ടിടം

ജില്ലയിലെ ഏറ്റവും വലിയ ഹൈടെക് അങ്കണവാടി ഒരുക്കി പുന്നയൂർക്കുളം

 

നിറപ്പകിട്ടാർന്ന അടിപൊളി ഇരിപ്പിടങ്ങൾ. പ്രൊജക്ടറിന്റെ സഹായത്തോടെയുള്ള ആധുനിക പഠന രീതി. അക്ഷരങ്ങളും നിറങ്ങളും കാടും മൃഗങ്ങളുമെല്ലാം കൺമുന്നിലെ സ്ക്രീനിൽ കണ്ട് പഠിക്കാനുള്ള അവസരം. ആരെയും ആകർഷിക്കുന്ന
ഹൈടെക് അങ്കണവാടി ഒരുക്കിയിരിക്കുകയാണ് പുന്നയൂർക്കുളം പഞ്ചായത്ത്.
തൃശൂർ ജില്ലയിലെ തന്നെ ഏറ്റവും വലിയ അങ്കണവാടിയാണ് ഇത്.

ചമ്മന്നൂർ കുന്നത്ത് വളപ്പിൽ ഉമ്മർ സൗജന്യമായി പഞ്ചായത്തിന് നൽകിയ മൂന്ന് സെന്റ് സ്ഥലം ഉൾപ്പെടെ ആറ് സെന്റ് ഭൂമിയിലാണ് ശിശുസൗഹൃദ അങ്കണവാടി നിർമ്മിച്ചിരിക്കുന്നത്. 1333 ചതുരശ്ര അടി വിസ്തൃതിയിൽ നിർമിച്ച കെട്ടിടത്തിന് 30.80 ലക്ഷമാണ് ചെലവ്. പ്രത്യേകം പ്ലേമേറ്റ് വിരിച്ച് ഇൻഡോർ കളിക്കളങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടെ ഡിജിറ്റൽ ടിവി, ബേബി ഫ്രണ്ട്‌ലി ടോയ്ലെറ്റ്, വിശ്രമമുറി എന്നിവയും ചുമരുകളിൽ കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ആർട്ട് വർക്കുകളും ഇവിടുത്തെ പ്രത്യേകതകളാണ്. നിർമ്മിതി കേന്ദ്രമാണ് ശിശുസൗഹൃദ അങ്കണവാടി നിർമ്മിച്ചത്. നാഷ്ണൽ
റർബൻ മിഷൻ ഫണ്ട് ഉപയോഗിച്ച് 1.19 കോടി രൂപ ചെലവിൽ ഇതുകൂടാതെ മറ്റു നാല് അങ്കണവാടികളും ഉദ്ഘാടനത്തിനായി പുന്നയൂർക്കുളത്ത് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.

date