Skip to main content

മേട്രൺ കം റസിഡന്റ് ട്യൂട്ടർ  നിയമനം

 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2022 -23 അധ്യായന വർഷം മേട്രൺ കം റസിഡന്റ് ട്യൂട്ടറായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഡിഗ്രിയും ബിഎഡും ഉള്ളവരുമായ സ്കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് താൽപര്യമുള്ള എസ് സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗർത്ഥികൾ ജൂൺ 29ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: O4884 - 235356, 230308.

date