Skip to main content

സൗജന്യ വിദ്യാഭ്യാസ കിറ്റിനുള്ള അപേക്ഷ തിയ്യതി നീട്ടി

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി/ കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ മകൾക്ക് സൗജന്യ വിദ്യാഭ്യാസ കിറ്റിനുള്ള അപേക്ഷ തിയ്യതി ജൂൺ 30 വരെ നീട്ടിയതായി
ചെയര്‍മാന്‍ കെ കെ ദിവാകരന്‍ അറിയിച്ചു.
1 മുതല്‍ 5 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ബാഗ്, കുട, വാട്ടര്‍ബോട്ടില്‍, നോട്ട് ബുക്കുകള്‍ എന്നിവയടങ്ങിയ സൗജന്യ വിദ്യാഭ്യാസ കിറ്റിനുള്ളതാണ് അപേക്ഷ.
 അര്‍ഹതയുള്ളവര്‍ അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കുമായി അതാത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  
അപേക്ഷ ഫോമുകള്‍ www.kmtwwwfb.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷ tsr.kmtwwfb@kerala.gov.in എന്ന മെയില്‍ഐഡി വഴിയും അയയ്ക്കാവുന്നതാണ്.  ഫോണ്‍ : 0487 2446545.

date