Skip to main content

വൈദ്യുതി സുരക്ഷാവാരം: ചിത്രരചന, ഉപന്യാസ മത്സരങ്ങൾ

 

കേരള സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് വൈദ്യുതി സുരക്ഷാവാരത്തോടനുബന്ധിച്ച് ഹൈസ്കൂൾ തലത്തിൽ നടത്തുന്ന ചിത്രരചന, ഉപന്യാസ മത്സരങ്ങൾക്ക് എൻട്രികൾ  ക്ഷണിക്കുന്നു. ജില്ലയിലെ സ്കൂൾ തലത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച രണ്ട് എൻട്രികൾ അധികാരികളുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയം, ബെൽമയത്ത് ബിൽഡിംഗ്, റൗണ്ട് സൗത്ത്, കുറുപ്പം റോഡ്, തൃശൂർ 1 എന്ന വിലാസത്തിൽ ജൂലൈ 8 ന് മുമ്പായി സമർപ്പിക്കണം. മികച്ച 3 എൻട്രികൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നതാണ്. ഫോൺ 0487 2973280.

date