Skip to main content

ടെൻഡർ ക്ഷണിച്ചു

 

ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ് ഇന്ത്യ ഇരിങ്ങാലക്കുട ഡിവിഷനിലേക്ക്  രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ തപാൽ കൈമാറുന്നതിനായി പ്രശസ്ത സ്ഥാപനങ്ങൾ/ ട്രാൻസ്പോർട്ടർമാരിൽ നിന്ന് വാണിജ്യ വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നതിന് ഓൺലൈൻ ഇ-ടെൻഡറുകൾ ക്ഷണിച്ചു. ഇരിങ്ങാലക്കുട എസ് ടി ജി-കൂളിമുട്ടം റൂട്ടിൽ സർവീസ് നടത്തുന്നതിനാണ് ഇ ടെൻഡർ ക്ഷണിക്കുന്നത്. ജൂലൈ 17 ന് 10 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ വെബ്സൈറ്റിലും ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0480-2821625, വെബ് സൈറ്റ് വിലാസം - gem.gov.in

date