Skip to main content

വിജയികളെ പ്രഖ്യാപിച്ചു

 

ലോക പുകയിലരഹിത ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. റീൽസ് മത്സരത്തിൽ തൃശൂർ ജില്ലയിലെ രജിത് എ. എസ്, ആമ്പല്ലൂർ കളരിക്കൽ ഹൗസ്, കരുവന്നൂർ രണ്ടാം സ്ഥാനവും ആബേൽ ആന്റണി, തറക്കൽ ഹൗസ്, കരുവന്നൂർ പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കി. ഇരുവർക്കും യഥാക്രമം 10,000 രൂപ, 2500 രൂപ വീതം ക്യാഷ് അവാർഡ് ലഭിച്ചു. ഹയർ സെക്കൻ്ററി സ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ പറപ്പൂർ സെന്റ് ജോൺസ് ഹയർ സെക്കൻ്ററി സ്കൂളിലെ അൽന പി.എം രണ്ടാം സ്ഥാനം നേടി സമ്മാനമായി 3000 രൂപ ക്യാഷ് അവാർഡിന് അർഹയായി. 
കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റ് (www.dhs.kerala.gov.in)  സന്ദർശിക്കുക.

date