Post Category
എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷലൈസേഷന്‍ പ്രോഗ്രാം
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരള എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യലൈസേഷന്‍ പ്രോഗ്രാമുകളിലേയക്കുരജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ്, പ്രൊഡക്ഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ഓട്ടോമൊബൈല്‍, പ്രോജക്ട് മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ ട്രെയിനിംഗും ഇന്റേണ്‍ഷിപ്പും ചെയ്യാന്‍ അവസരം ലഭിക്കും. ഓയില്‍ ആന്‍ഡ് ഗ്യാസ്, പ്രൊഡക്ഷന്‍, മാനുഫാക്ചറിങ്, കണ്‍സ്ട്രക്ഷന്‍ എന്നീ മേഖലകളിലാണ് ട്രെയിനിംഗ്. വിശദവിവരങ്ങള്‍ക്ക് srcnsdtcampus.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍: 7907024836, 8078018942.
(പി.ആര്‍.പി. 1869/2018)
date
- Log in to post comments