Skip to main content

സംരഭക ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു

 

ജനങ്ങളില്‍ സംരഭകത്വ സംസ്‌കാരം വളര്‍ത്തുന്നതിനും വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സംരഭക ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് പി.സുജാതകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രവും, നെയ്യാറ്റിന്‍കര താലൂക്ക് വ്യവസായ ഓഫീസും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്.

വ്യവസായ സംരഭങ്ങള്‍ ആരംഭിക്കുവാന്‍ സര്‍ക്കാരില്‍ നിന്നും ഇതര ഏജന്‍സികളില്‍ നിന്നും ലഭ്യമാകുന്ന സഹായങ്ങളെപ്പറ്റിയും വിവിധ തരം അനുമതി പത്രങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുമായി കേരള സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള ഈസ് ഓഫ് ഡൂയിങ് ബിസിനസ് (കെ സ്വിഫ്റ്റ് ) എന്ന ഏകജാല പോര്‍ട്ടലിനെപ്പറ്റിയും ശില്പശാലയില്‍ വിശദീകരിച്ചു. നെയ്യാറ്റിന്‍കര താലൂക്ക് വ്യവസായ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റോയി സൈമണ്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. പെരുങ്കടവിള ബ്ലോക്ക് ഫിനാന്‍ഷ്യല്‍ ലിറ്ററി സെന്റര്‍ സീനിയര്‍ കൗണ്‍സിലര്‍ ശശിധരന്‍ ബാങ്കിംഗ് സേവനങ്ങളെപ്പറ്റി വിശദീകരിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുത്തു.
 (പി.ആര്‍.പി. 1870/2018)
 

date