Skip to main content

തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഢനത്തിനെതിരേ നിയമ അവബോധവുമായി കുടുംബശ്രീ

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം (തടയലും നിരോധനവും പരിഹാരവും) (പ്രൊട്ടക്ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്മെന്റ് ഓഫ് വുമണ്‍ അറ്റ് വര്‍ക്ക് പ്ലേസ് ആക്ട് 2013) പോഷ് ആക്ട് 2013 സംബന്ധിച്ച് ബോധവല്‍ക്കരണ പരിപാടി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കുടുംബശ്രീ ജില്ലാമിഷന്‍  ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ചു.  ജില്ലാ പ്രോഗ്രാം മാനേജരായ പി.കെ ഉണ്ണികൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.  

 

ജില്ലാ പ്രോഗ്രാം മാനേജര്‍  പി.ആര്‍ അനൂപ, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ സരിത തുടങ്ങിയവര്‍ പങ്കെടുത്തു. സാമൂഹ്യപ്രവര്‍ത്തക അഡ്വ.കെ അജിത  തൊഴിലിടങ്ങളിലെ ലൈംഗിക പീഢനം എന്നാല്‍ എന്താണ്, നിയമത്തിന്റെ പിന്നിലെ ചരിത്രം, നിയമത്തിന്റെ പരിധിയില്‍ വരുന്ന തൊഴിലിടങ്ങള്‍ ഏതെല്ലാമാണ്, ഇന്റേണല്‍ കംപ്ലേയിന്റ് കമ്മിറ്റി രൂപീകരിക്കുന്ന തലങ്ങള്‍, രൂപീകരണ രീതി, കമ്മിറ്റി അംഗങ്ങള്‍ ആരെല്ലാം, കമ്മിറ്റിയുടെ പ്രവര്‍ത്തന രീതി, നിയമം വഴി പരാതിക്കാരിക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ എന്നിവയെകുറിച്ച്  വിഷയാവതരണം നടത്തി.

date