Post Category
പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം: ജില്ലയിൽ 48.79 കോടിയുടെ പദ്ധതികൾക്ക് ശുപാർശ
പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന ജില്ലാ തല കമ്മിറ്റി 48.79 കോടിയുടെ പദ്ധതികൾ പരിശോധിച്ച് ശുപാർശ ചെയ്തു.
ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കണ്ണൂർ കോർപറേഷൻ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച 48.79 കോടി രൂപയുടെ പ്രൊപ്പോസലുകളാണ് യോഗം പരിശോധിച്ചത്. ഇവ ജില്ലാ തല കമ്മിറ്റി അംഗീകരിക്കുകയും പ്രൊപ്പോസലുകൾ സംസ്ഥാന തല കമ്മിറ്റിയുടെ അംഗീകാരത്തിനായി ശുപാർശ ചെയ്യുവാൻ തീരുമാനിക്കുകയും ചെയ്തു.
യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എം എൽ എ, എ ഡി എം കെ കെ ദിവാകരൻ, ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു
date
- Log in to post comments