Post Category
ജനപ്രതിനിധികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്കി
കോട്ടയ്ക്കല്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്കി. ഇ ഗവേണ്സിന്റെയും എം ഗവേണ്സിന്റെയും സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലും കമ്പ്യൂട്ടര്‍ പ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നതിനുമായിരുന്നു പരിശീലനം. ജി.ടെക് കമ്പ്യൂട്ടര്‍ എജ്യുക്കേഷന്റെ സഹായത്തോടെ നടത്തിയ പരിശീലനത്തില്‍ ജി.ടെക് മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍സാദത്ത് ക്ലാസെടുത്തു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ബുഷറ ഷബീര്‍, അനൂജ്, അനസ് ഇബ്രാഹിം തുടങ്ങിയവര്‍ നേതൃത്വം നല്കി.
date
- Log in to post comments