Skip to main content

പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്

മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനവും മാനവശേഷി വികസനവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ഫിഷറീസ് ഡയറക്ടറേറ്റില്‍ ഒരു പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.  2018 സെപ്റ്റംബര്‍ 30 ന് കാലാവധി അവസാനിക്കും വിധമാണ് നിയമനം.  പ്രതിമാസം 25,000 രൂപ സഞ്ചിത ശമ്പളമായി നല്‍കും.  ഫിഷറീസ് വകുപ്പിന്റെ www.fisheries.kerala.gov.in ല്‍ കരിയര്‍ എന്ന ലിങ്കിലൂടെ 30ന് മുമ്പ് അപേക്ഷിക്കണം.  22 നും 45 നും മദ്ധ്യേയായിരിക്കണം പ്രായം.  അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/സൈക്കോളജി എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.  എം.എസ് ഓഫീസ്/കെ.ജി.ടി.ഇ/വേഡ് പ്രോസസിംഗ് (ഇംഗ്ലീഷ് & മലയാളം)/പി.ജി.ഡി.സി.എ അധിക യോഗ്യതായി കണക്കാക്കും.

പി.എന്‍.എക്‌സ്.4909/17

date