Skip to main content

തിരുവനന്തപുരം താലൂക്ക് പരാതിപരിഹാര അദാലത്ത് 

 

തിരുവനന്തപുരം താലൂക്കിലെ പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് കോട്ടക്കകം പ്രിയദര്‍ശിനി ഹാളില്‍ നടന്നു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം താലൂക്ക് പരിധിയില്‍ വരുന്ന പരാതികളാണ് ജില്ലാകളക്ടര്‍ അധ്യക്ഷയായ അദാലത്തില്‍ പരിഗണിച്ചത്. നേരത്തെ രജിസ്റ്റര്‍ ചെയ്ത 39 പരാതികള്‍ കൂടാതെ 39 പുതിയ പരാതികളും അദാലത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട 48 പരാതികളാണ് അദാലത്തിനെത്തിയത്.  റീസര്‍വെ എല്‍.ആര്‍.എം., മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം, റേഷന്‍ കാര്‍ഡ് എന്നിവ സംബന്ധിച്ച പരാതികളും അപേക്ഷകളും ഒഴികെയുള്ളവയാണ് പരിഗണിക്കപ്പെട്ടത്. സ്വീകരിച്ച പരാതികളില്‍ തീര്‍പ്പാകാത്തത് തുടര്‍ നടപടികള്‍ക്കായി മാറ്റി വക്കുകയും ചെയ്തു. അവ സമയബന്ധിതമായി പരിഹരിക്കാന്‍ കളക്ടര്‍ ഡോ. കെ. വാസുകി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എ.ഡി.എം. വി. ആര്‍. വിനോദ്, താലൂക്ക് തഹസില്‍ദാര്‍ ജി. കെ. സുരേഷ്‌കുമാര്‍, ഭൂരേഖാ തഹസില്‍ദാര്‍ എസ്. വിനീഷ്, ഹുസൂര്‍ ശിരസ്തദാര്‍ പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്.
(പി.ആര്‍.പി. 1933/2018)

date