Skip to main content

ജില്ലാ കളക്ടറുടെ സേവന സ്പർശം:  57 പരാതികൾക്ക് പരിഹാരം

ജില്ലാ ടി.ബി. എലിമിനേഷൻ 

ബോർഡ് രൂപീകരിച്ചു

 

ആലപ്പുഴ: ജില്ലാ ടി.ബി. എലിമിനേഷൻ ബോർഡ് രൂപീകരണയോഗം കളക്ടറേറ്റിൽ നടന്നു. ജില്ലാ കളക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു.  ജില്ലയിലെ മന്ത്രിമാർ, എം.പി.മാർ, എം.എൽ.എ.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയർമാൻ എന്നിവർ രക്ഷാധികാരികളായും ജില്ലാ കളക്ടർ ചെയർപേഴ്‌സണും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസർ എന്നിവർ വൈസ് ചെയർപേഴ്‌സൺമാരും ജില്ലാ ടി.ബി. ഓഫീസർ കൺവീനറുമായ ബോർഡ് രൂപീകരിച്ചു. 

 

ജില്ലയിൽ ക്ഷയരോഗികളുടെ എണ്ണം പരമാവധി കുറക്കുന്നതിനായുള്ള പ്രവർത്തനങ്ങളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ക്ഷയരോഗമുള്ളവരെ കണ്ടെത്തി ചികിത്സ രോഗം വരാൻ സാധ്യതയുള്ളവരെ മുൻകൂട്ടി കണ്ടെത്തി ഡേറ്റാ ബേസ് തയാറാക്കും. പ്രവർത്തനത്തിനായി വാർഡ് തലത്തിൽ മുഴുവൻ കുടുംബങ്ങളേയും 200 കുടുംബങ്ങൾ അടങ്ങിയ ഓരോ സർവേ യൂണിറ്റുകളായി തിരിച്ചു. ഓരോ യൂണിറ്റിലെയും വിവരങ്ങൾ ശേഖരിക്കുന്നതിന് പരിശിലനം നേടിയ രണ്ടു സന്നദ്ധപ്രവർത്തകരെ നിയോഗിക്കും. തുടർച്ചയായുള്ള 20 ഞായറാഴ്ചകളിൽ ഗൃഹസന്ദർശനം നടത്തി ആരോഗ്യ ബോധവൽക്കരണം നടത്തും. ക്ഷയരോഗനിർമാർജ്ജന പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാൻ കൂട്ടായ പ്രവർത്തനം ഉണ്ടാകണമെന്നും സ്വകാര്യമേഖലയിൽ ക്ഷയരോഗ ചികിത്സക്കെത്തുന്നവരുടെ വിവരങ്ങൾ അതത് സമയത്തു റിപ്പോർട്ട് ചെയ്യണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

 

ജില്ലയിൽ നടത്താൻ ഉദ്ദേശിക്കുന്ന ക്ഷയരോഗ നിർമാർജ്ജന പ്രവർത്തനങ്ങൽ സംബന്ധിച്ച് ഡബ്ല്യു.എച്ച്.ഒ. കൺസൾട്ടന്റ് ഡോ. ഷീബു ബാലകൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വസന്തദാസ്, ജില്ലാ ടി.ബി. ഓഫീസർ ഡോ. അനു വർഗിസ് എന്നിവർ വിശദീകരിച്ചു.

 

(പി.എൻ.എ.2784/17)

 

date