Skip to main content
കണ്ണമ്പ്രയില്‍ സാംസ്കാരിക വകുപ്പ് നിര്‍മിക്കുന്ന  എം.ഡി.രാമനാഥന്‍ സ്മാരകത്തിന്‍റെ ശിലാസ്ഥാപനം മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കുന്നു.

എം.ഡി.രാമനാഥന്‍ സ്മാരകത്തിന് കണ്ണമ്പ്രയില്‍ ശിലയിട്ടു

 

    സാംസ്ക്കാരിക നായകരെ ജനഹൃദയങ്ങളിലേക്കെത്തിക്കുമെന്ന് പട്ടിക-പിന്നാക്ക ക്ഷേമ-നിയമ-സാംസ്ക്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ പറഞ്ഞു.പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ എംഡി രാമനാഥന്‍റെ സ്മരണാര്‍ഥം വടക്കഞ്ചേരി കണ്ണമ്പ്രയില്‍ സാംസ്കാരിക വകുപ്പ് നിര്‍മിക്കുന്ന സ്മാരകത്തിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി എ.കെ.ബാലന്‍. മണ്‍ മറഞ്ഞു പോയതും അല്ലാത്തതുമായ കാലാകാരന്‍മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കി ആദരിക്കേണ്ടതുണ്ട്.ഇതിന്‍റെ ഭാഗമായാണ് ഇവരുടെ സ്മരണാര്‍ഥമാണ് സാംസ്കാരിക വകുപ്പ് സംസ്ഥാനത്തുടനീളം സ്മാരകങ്ങള്‍ നിര്‍മിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.കണ്ണമ്പ്ര കേന്ദ്രീകരിച്ച് അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുത്ത് ഒരു ക്രാഫ്ററ് വില്ലേജ് സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും ലക്ഷ്യമിട്ടാണ് ക്രാഫ്ററ് വില്ലേജ് നിര്‍മ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ഒരു കോടി ചെലവില്‍  കണ്ണമ്പ്ര പഞ്ചായത്ത് ഓഫീസിനു സമീപമാണ് എം ഡി രാമനാഥന്‍ സ്മാരകം നിര്‍മിക്കുന്നത്. പരിപാടിയില്‍ കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്‍റ് റജിമോന്‍ അധ്യക്ഷനായി .ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി കെ ചാമുണ്ണി,കണ്ണമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.വനജകുമാരി,ജനപ്രതിനിധികളായ കെ.സുലോചന,എം ചെന്താമരാക്ഷന്‍,ജോഷി, ഗംഗാധരന്‍,സ്വാമിനാഥന്‍,എംഡി രാമനാഥന്‍റെ കുടുംബാംഗം പ്രസാദ്, സംവിധായകന്‍ ഫാറൂഖ് അബ്ദു റഹിമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date