Skip to main content

അപ്രന്റിസ് നഴ്‌സ് നിയമനം

ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലേക്കു നഴ്‌സിങ് അപ്രന്റിസുകളെ നിയമിക്കുന്നതിനു പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താലൂക്ക് ആശുപത്രികളിൽ ഒന്നും ജില്ല, ജനറൽ ആശുപത്രികളിൽ മൂന്നും വീതം അപ്രന്റിസുകളെയാണു നിയമിക്കുന്നത്. രണ്ടു വർഷത്തെ കരാർ നിയമനമായിരിക്കും.

പ്ലസ് ടു സയൻസ് പഠിച്ച് ജനറൽ നഴ്‌സിങ് ബി.എസ്‌സി നഴ്‌സിങ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. കേരള നഴ്‌സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരാകണം.  40 വയസാണു പ്രായപരിധി. യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെയും കുറഞ്ഞ വാർഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ മുൻഗണന നൽകും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയ്‌ക്കൊപ്പം ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, നഴ്‌സിങ് കൗൺസിൽ രജിസ്ട്രഷൻ എന്നീ സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ, അയ്യങ്കാളി ഭവൻ, കനകനഗർ, വെള്ളയമ്പലം എന്ന വിലാസത്തിൽ ഓഗസ്റ്റ് 10 നുള്ളിൽ നേരിട്ടോ തപാലിലോ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ 0471 2737202 എന്ന  ഫോൺ നമ്പറിൽ ലഭിക്കും.

(പി.ആർ.പി. 1948/2018)
 

date