Skip to main content

ജില്ലാ പ്ലാനിങ് ഓഫീസില്‍ ഒഴിവുകള്‍

ജില്ലാ പ്ലാനിങ് ഓഫീസില്‍  പ്രോജക്ട് അസോസിയേറ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് നാല് മാസത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  പ്രോജക്ട് അസോസിയേറ്റര്‍ക്ക് ബിരുദം, മലയാള ഭാഷയില്‍ പ്രാവീണ്യവും എഡിറ്റ് ചെയ്യുന്നതിനുള്ള കഴിവും, മലയാളം - ഇംഗ്ലീഷ് തര്‍ജ്ജമ ചെയ്യാനുള്ള കഴിവ്, കംപ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് പ്രാവീണ്യം, മലയാളം/ഇംഗ്ലീഷ് പി.ജി അഭികാമ്യം എന്നിവയാണ് യോഗ്യതകള്‍. വേതനം പ്രതിമാസം 25000 രൂപ.  
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് എസ്.എസ്.എല്‍.സി, ഡി.ടി.പി, എം.എസ്. ഓഫീസ് എന്നിവയില്‍ പരിജ്ഞാനം, മലയാളം - ഇംഗ്ലീഷ് ടൈപ്പിങിലുള്ള പ്രാവീണ്യം, ഇന്റര്‍നെറ്റ് ഉപയോഗത്തിനുള്ള പ്രാവീണ്യം, യൂണികോഡ് സംവിധാനത്തിലുള്ള മീര ഫോണ്ട് ഉപയോഗത്തിലുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യതകള്‍.  

 

date