Skip to main content

പരിസ്ഥിതി നിയമസഭാ സമിതി സന്ദര്‍ശിക്കും

     നിയമസഭയിലെ പരിസ്ഥിതി സംബന്ധിച്ച സമിതി നവംബര്‍ 23 രാവിലെ നിയമസഭയിലെ 5ഡി സമ്മേളന ഹാളില്‍ യോഗം ചേരും.  മൂക്കുന്നിമലയിലെ അനധികൃത ക്വാറി, ക്രഷര്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും വെള്ളായണി കയലിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും സമിതിക്ക് ലഭിച്ചിട്ടുള്ള പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുദേ്യാഗസ്ഥരില്‍ നിന്ന് തെളിവെടുക്കുന്നതിനാണ് യോഗം ചേരുന്നത്.  രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിനുശേഷം സമിതി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും.
(പി.ആര്‍.പി 1903/2017)
 

date