Skip to main content

ഗോരക്ഷാഭവന്‍ ഉദ്ഘാടനം ഇന്ന് (നവംബര്‍ 21)

     സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതി കാര്യാലയം ഗോരക്ഷാ ഭവന്‍ കുടപ്പനക്കുന്നില്‍ ഇന്ന് (നവംബര്‍ 21) ഉദ്ഘാടനം ചെയ്യും.  വനം - മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവാണ് ഉദ്ഘാടകന്‍.
    കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കും ചടങ്ങില്‍ തുടക്കമാകും.  ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്, ശശിതരൂര്‍ എം.പി, വകുപ്പിലെ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിക്കും.  
(പി.ആര്‍.പി 1904/2017)
 

date