Skip to main content

വിവാഹ വായ്പക്ക് അപേക്ഷ ക്ഷണിച്ചു

കേരളാ സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്  പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 18 വയസ്സ് കഴിഞ്ഞ യുവതികളുടെ വിവാഹാവശ്യത്തിനായി പരമാവധി 2.50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതിന് അര്‍ഹരായ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 65 വയസ്സ് കവിയാത്തവരായിരിക്കണം. വധുവിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയുവാന്‍ പാടില്ല. വായ്പാ തുക 6 ശതമാനം പലിശ സഹിതം 5 വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ടതാണ്. വായ്പ അനുവദിക്കുന്നതിന് ഈടായി കോര്‍പ്പറേഷന്റെ  നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ വസ്തുജാമ്യമോ  ഉദ്യോഗസ്ഥ ജാമ്യമോ  ഹാജരാക്കേണ്ടതാണ്. അപേക്ഷാഫോറവും വിശദവിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036.

date