Skip to main content

റേഷന്‍കാര്‍ഡ് : ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴി മാത്രം

 

ജില്ലയില്‍ റേഷന്‍കാര്‍ഡ് ഓണ്‍ലൈന്‍ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി എല്ലാ താലൂക്കുകളിലും ഇന്ന് (ആഗസ്റ്റ് ഒന്ന്) മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍, നിലവിലുള്ള റേഷന്‍ കാര്‍ഡില്‍ പുതിയ അംഗത്തെ ചേര്‍ക്കല്‍, തിരുത്തല്‍ വരുത്തല്‍, മറ്റൊരു താലൂക്കില്‍ നിന്നും കാര്‍ഡ് ട്രാന്‍സ്ഫര്‍ ചെയ്യല്‍, മരണപ്പെട്ടു പോയ അംഗത്തെ ഒഴിവാക്കല്‍ തുടങ്ങി പതിനാലോളം അപേക്ഷകള്‍ അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. സ്വകാര്യ സ്ഥാപനങ്ങളില്‍ നല്‍കുന്ന രേഖകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മാത്രം അപേക്ഷ സമര്‍പ്പിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
(പി.ആര്‍.പി. 1985/2018)

date