Skip to main content
ജില്ലാ ലൈബ്രറിയില്‍  നടന്ന കുട്ടികളുടെ ചലച്ചിത്രമേള കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ മേള ഉദ്ഘാടനം ചെയ്യുന്നു.

'ചൈല്‍ഡ് ടാക്കീസ്'  : കുട്ടികള്‍ക്ക് ചലച്ചിത്ര മേള നടത്തി

     ജില്ലാ കുടുംബശ്രീയുടെ  ആഭിമുഖ്യത്തില്‍ ജില്ലാ ലൈബ്രറിയില്‍ കുടുംബശ്രീ ബാലസഭാ കുട്ടികള്‍ക്കായി 'ചൈല്‍ഡ് ടാക്കീസ്' ഏകദിന ചലച്ചിത്ര മേള നടത്തി. ജില്ലാ ലൈബ്രറിയില്‍  നടന്ന മേളയില്‍ പച്ചിലക്കൂട്, അവര്‍ ഹോം, നമ്മുടെ തറവാട്, പുനര്‍ജനി സിനിമകളാണ്   പ്രദര്‍ശിപ്പിച്ചത്. മേളയില്‍ 100 ഓളം ബാലസഭാ കുട്ടികള്‍ പങ്കെടുത്തു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ മേള ഉദ്ഘാടനം ചെയ്തു.

date