Skip to main content

വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി

 

മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യവുമായി മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിലേയ്‌ക്ക്‌ എത്തിക്കാൻ നടപ്പിലാക്കുന്ന 'വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിന് ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദലി  ഉദ്ഘാടനം   നിർവഹിച്ചു. നാഷണൽ ഹൈവയ്ക്ക് സമീപം പഞ്ചായത്തിനോട്‌ ചേർന്നുള്ള സ്ഥലം കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കർമ്മ സേന, വ്യാപാരി സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ ശുചീകരിച്ചു.

നവകേരളം കർമ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ, ക്ലീൻകേരള കമ്പനി എന്നിവർ സംയുക്തമായാണ് ക്യാമ്പയിൻ നടത്തുന്നത്. പൊതു ഇടങ്ങൾ ശുചീകരിച്ച് ശേഖരിക്കുന്ന മാലിന്യം ക്ലീൻകേരള കമ്പനിയ്‌ക്ക്‌ കൈമാറും. മാലിന്യം വലിച്ചെറിയുന്നത് തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം അധ്യക്ഷത വഹിച്ചു, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഷക്കീല മജീദ്, വികസനക്കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റെജീന നാസർ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പാറപ്പുറം, ബ്ലോക്ക് പഞ്ചായത്ത് അംഗം ദിലീപ് കപ്രശ്ശേരി,  പഞ്ചായത്ത് അംഗങ്ങളായ സി.എസ് അസീസ്, ഇ.ഡി ഉണ്ണികൃഷ്ണൻ, ജയാ മുരളീധരൻ, പി.എൻ സിന്ധു, നഹാസ് കളപ്പുരയിൽ, ഭാവന രഞ്ജിത്ത്, ലത ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.

date