Post Category
ഖേലോ ഇന്ത്യാ: ഫുട്‌ബോള്‍ താരങ്ങള്‍ക്ക് സ്വീകരണം നല്‍കി
മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന ഖേലോ ഇന്ത്യാ നാഷണല്‍ യൂത്ത് ഗെയിംസ് ഫുട്ബോളില്‍ കീരിടം നേടിയ കേരള ടീമിലെ കണ്ണൂര്‍ ജില്ലയില്‍ നിന്നും പങ്കെടുത്ത ഫുട്ബോള്‍ താരങ്ങള്‍ക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. കേരള ടീം ക്യാപ്റ്റന്‍ സി ആര്‍ നന്ദകിഷോര്‍, സച്ചിന്‍ സുനില്‍, കിരണ്‍ കെ, ഷിനാദ് ഷെരീഫ് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.
കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ജില്ലാ ഫുട്ബോള്‍ അസോസിയേഷനും നല്‍കിയ സ്വീകരണത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത്ത് പാട്യം, സ്പോര്‍ട്സ് ഓഫീസര്‍ എം എ നിക്കോളാസ്, എ കെ ഷെരീഫ്, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് വി പി പവിത്രന്‍, സെക്രട്ടറി സി സെയ്ദ്, രാജേഷ് ലോഹി തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments