Skip to main content

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: മിഴിവ് ഷോര്‍ട്ട് വീഡിയോ മത്സരം

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന മിഴിവ് 2023 ഓണ്‍ലൈന്‍ ഷോര്‍ട്ട് വീഡിയോ മത്സരത്തിലേയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. മാറുന്ന കേരളം എന്നതാണ് മത്സര വിഷയം.
ഒരു ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകള്‍ക്ക് യഥാക്രമം 50000, 25000 എന്നിങ്ങനെ കാഷ് അവാര്‍ഡും ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. അഞ്ചു പേര്‍ക്ക് പതിനായിരം രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും.
വീഡിയോകളുടെ പരമാവധി ദൈര്‍ഘ്യം 90 സെക്കന്റാണ്. എന്‍ട്രികള്‍ മാര്‍ച്ച് 23 വരെ mizhiv.kerala.gov.in എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാം. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. കൂടുതല്‍ വിവരങ്ങള്‍ prd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

date